ഒന്ന്
ഉച്ചക്ക് കഴിക്കാനുള്ള പൊതി ചോറ് എടുക്കാതെ പോയ മകള്‍ക്ക് ,അവള്‍ക്കു പോകാനുള്ള ബസ് വരുന്നതിനു മുന്‍പ് അത് കൊണ്ട് പോയി കൊടുക്കാനായി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുമ്പോള്‍ അയാള്‍ സ്നേഹ സമ്പന്നനായ ഒരു അച്ഛന് ആയിരുന്നു .പെട്ടെന്നാണ് കരിങ്കൊടി കെട്ടിയ ഒരു കാര്‍ അയാളുടെ അരികിലെത്തി നിന്നത്.കാറിനുള്ളില്‍ നിന്നും ഒരു തല വെളിയിലേക്ക് നീണ്ടു.''സഖാവെ ,അറിഞ്ഞില്ലേ നമ്മുടെ പ്രവര്‍ത്തകനായ പുലി മൂട്ടില് കുട്ടനെ ലവന്മാര് വീട്ടില്‍ കയറി വെട്ടി,ഞങ്ങള്‍ അവനെ കാണാന്‍ ആശുപത്രിയിലേക്ക് പോവുകയാ സഖാവും കയറിക്കോ ,മകള്‍ക്കായി കൊണ്ട് വന്ന പൊതി ചോറ് കാറിന്റെ ബാക്ക് സീറ്റിനു പിറകിലെക്കിട്ടു കൊണ്ട് അയാളും അവര്‍ക്കൊപ്പം കയറി.വെട്ടേറ്റ പ്രവര്ത്തകന് തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു.ആശുപത്രി പരിസരം വൈകാതെ ഒരു യോഗ സ്ഥലമായി മാറി,പ്രതിഷേധം എങ്ങനെ വേണമെന്നതാണ് ചര്‍ച്ചാ വിഷയം ,ഹര്‍ത്താല്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചത് അയാള്‍ ആണ്,അതിന്റെ നടത്തിപ്പ് ചുമതലയും അയാള്‍ തന്നെ ഏറ്റെടുത്തു .
രണ്ടു
ആവശ്യത്തിനു കള്ളു വാങ്ങി മോന്തിയ ശേഷം കള്ളു ഷാപ്പ് അടപ്പിച്ചു കൊണ്ടാണ് അവര്‍ തുടങ്ങിയത്,മുദ്രാ വാക്യം വിളിച്ചും ,കല്ലെറിഞ്ഞും ,കടകള്‍ അടപ്പിച്ചും ,ഗതാഗതം സ്തംഭിപ്പിച്ചും,ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള തീവ്ര ശ്രമമായി പിന്നീട് ,എതിര്‍ത്തവരുടെ കരണ കുറ്റി പുകച്ചും, കണ്ണ് തല്ലി പൊട്ടിച്ചും ,അവര്‍ ഒടുവില്‍ ഹര്‍ത്താല്‍ ഒരു സമ്പൂര്‍ണ്ണ വിജയം ആക്കുക തന്നെ ചെയ്തു .അയാള്‍ എല്ലാത്തിന്റെയും മുന്‍ നിരയില്‍ ഉണ്ടായിരുന്നു .രാവിലെ ഷാപ്പില് നിന്നും മോന്തിയ പന്നപ്പത്തിന്റെ കേട്ട് വിട്ടപ്പോള്‍ ഏകദേശം പാതിരാവായി കഴിഞ്ഞിരുന്നു.ഹര്‍ത്താല്‍ വിജയിച്ച സന്തോഷത്തില്‍ ,ഹര്‍ത്താല്‍ ലഹരിയില്‍ മത്തു പിടിച്ചുരങ്ങുന്ന നാടിന്റെ അവസ്ഥ കണ്ടു ചിരിച്ചു കൊണ്ട് ,കരിങ്കൊടി കെട്ടിയ കാറില്‍ വീട്ടിലേക്കു പോകുമ്പോള്‍ അയാള്‍ സംതൃപ്തനായ പാര്‍ടി പ്രവര്‍ത്തകനായിരുന്നു .
മൂന്ന്
വീട്ടില്‍ അയാളെ കാത്തിരുന്നത് പരിഭ്രമത്താല്‍ വിളറിയ ഭാര്യയുടെ മുഖമാണ് ,''എന്താടീ എന്ത് പറ്റി''.''നിങ്ങള്‍ രാവിലെ മുതല്‍ ഏത് നരകത്തിലായിരുന്നു മനുഷ്യാ,ഈ വീട്ടില്‍ നടക്കുന്നത് വല്ലതും നിങ്ങള്‍ക്കറിയാമോ ,നമ്മുടെ മകള്‍ ഇത് വരെ തിരികെ വന്നിട്ടില്ല ,ഹര്‍ത്താല്‍ ആണെന്നോ അടിപിടി ആണെന്നോ ഒക്കെ എല്ലാവരും പറയുന്നു ,എന്റെ പോന്നു മോള് എവിടെയാണോ എന്റെ ദൈവങ്ങളെ ഭാര്യയുടെ അലറി കരച്ചില് അയാളുടെ കാതില്‍ വീണു ,ഇന്ന് ഞങ്ങള്‍ ഹര്‍ത്താല്‍ --അയാള്‍ അര്ധോക്തിയില് നിര്‍ത്തി ,ബോധോദയം ഒരു വെളിപാട് പോലെ അയാള്‍ക്ക് അപ്പോളാണ് ഉണ്ടായത് .കരിങ്കൊടി കെട്ടിയ കാറില്‍ മകളെ തിരഞ്ഞ് ഇരുളിന്റെ വിരി മാറിലേക്കിറങ്ങുമ്പോള്‍,അവളുടെ പേടിച്ചരണ്ട മാന്‍പേട മിഴികള്‍ അയാളുടെ ഉള്ളില്‍ തീ വാരി നിറച്ചു കൊണ്ടിരുന്നു.അപ്പോഴേക്കും കാറിന്റെ പിറകില്‍ ഉപേക്ഷിക്കപ്പെട്ട പൊതിച്ചോറില്‍ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു .
short story by,Baiju R Nair
Wednesday, April 14, 2010
വേദാന്തം
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 12:21 AM 0 അഭിപ്രായ(ങ്ങള്)
Monday, March 8, 2010
പാറ്റൂര്‍ ദേവസേന
പടിപ്പുരയ്ക്കപ്പുറം
അരൂപികള്‍ വാഴുന്ന
പതിനാറു കെട്ട്.
തറവാട്ട് കെട്ടിന്റെ
തെക്കേ തലയ്ക്കലായ്
പാലകള്‍ പൂത്തൊരു
യക്ഷിക്കാവ് .
കാവിന്റെയുള്ളില്‍
ചികഞ്ഞു ചെന്നാല്‍
കാല്പെരു മാറ്റങ്ങള്‍
ചിലതു കേള്‍ക്കാം.
ഇഴയുന്ന നാഗത്തിന്
സീല്ക്കാരവും,
ചിലങ്കകളിലുതിരുന്ന
ചിന്ച്ചില്ല നാദവും,
ആരോ തംബുരു
മീട്ടാതെ പാടുന്നതും
അടുത്തെങ്ങോ
കുറുനരി കൂവുന്നതും.
ഇരുട്ടില്‍ കൂമന്
മുരളുന്നതും
കാട്ടുമൂങ്ങാ,മൂളാന്‍
തുടങ്ങുന്നതും.
വവ്വാല് കൂട്ടങ്ങള്‍
അലയുന്ന കാഴ്ചയും
ഇടിമിന്നല്‍ ഇടയ്ക്കിടെ
നടുക്കുന്നതും.
പാഴായ ഹോമത്തിന്
അവശിഷ്ട വസ്തുവായ്
യജ്ഞ ചാര്‍ത്തുകള്‍
ചിതറിപടര്‍ന്നതും.
വിണ്ടു കീറിയ
തലയോടിന് പറ്റവും,
ചോര ശേഷിക്കാ
കബന്ധങ്ങളും.
നാഗ തറയില്‍
കാറ്റാഞ്ഞു വീശുന്നതും,
കാറ്റില്‍ കാവാടി
ഉലയുന്നതും
നിലം തൊടാതലയുന്ന
പാദങ്ങളും
തലയ്ക്കു മുകളിലായ്
പാറുന്ന തീനാളവും.
പാടുന്നു ഞാനൊരു
പഴംകഥ പിന്നെയും
ഓര്‍മ്മകള്‍
ഉണ്ടായിരിക്കാന്‍.
ഇതാണ് കഥയിലെ
ശവപറമ്പ്
ഇവിടെ വാഴുന്നു
പാറ്റൂര്‍ ദേവസേന.
a poem by,
Baiju R Nair.
[സമര്‍പ്പണം:-എന്റെ സ്വപ്നമായ''കുങ്കുമാര്‍ച്ചന ''എന്ന കഥയുടെ ആമുഖത്തിനായി]
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 11:39 PM 0 അഭിപ്രായ(ങ്ങള്)
ലേബലുകള്‍: POEM
മൂര്‍ത്തി
തരംഗങ്ങള്‍ ഏറ്റവര്‍
ഹൃത്തില്‍
പ്രതിഷ്ടിച്ച മൂര്‍ത്തി.
ആരാധിക്കാനൊരു ബിംബം
പൂജാ മന്ത്രമായ്
ഒരു കോടി
കരഘോഷങ്ങള്‍.
സൃഷ്ടി,സ്ഥിതി,സംഹാര
രൂപങ്ങള്‍
ഒരേ അരങ്ങിലവന്‍
ആടി തിമിര്‍ക്കുന്നു .
ഭൂതവും ഭാവിയും
നിക്ഷ്പ്രഭാമാക്കിടും
ഉന്മാധിയായി നമ്മെ
ഭ്രമിപ്പിച്ചു പോകുന്നു.
നടനത്തില്‍ ആസുര
ഭാവം ചമച്ചതില്‍
ഉപമാലങ്കാരത്തിന്
പൂര്‍ണ്ണത വരുത്തുന്നു.
തൊടുക്കും വിമര്‍ശന
കൂരമ്പുകള്‍
പുഷ്പ ഹാരമായ്
മേനിക്കലന്കാരമാക്കുന്നു.
ചീറിയടുക്കും
കനലാഴികള്‍
അരതിയുഴിഞ്ഞവന്
മംഗളം നേരുന്നു.
ആയിരം അമ്മമാര്‍
കൊതിക്കുന്ന പുത്രന്
തേജസ്വിയായ
പുരുഷ പ്രതീകം.
ഉദാത്ത കേരള
ജനകോടികള്‍ക്കോ
വാത്സല്യമാണ്
ആ ജ്യേഷ്ടന്.
poem by,
Baiju R Nair
[സമര്‍പ്പണം:-കേരളത്തിന്റെ ഹൃദയമിടിപ്പായ ലാലേട്ടന് ]
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 3:02 AM 0 അഭിപ്രായ(ങ്ങള്)
ഗ്രന്ഥ യക്ഷി
കൊമ്പിലെങ്ങോ
മൂങ്ങ,മൂളാന്‍
തുടങ്ങുന്ന നേരം.
കാണാം മിന്നല്‍
തിളക്കത്തില്‍,മുന്നില്‍
മുക്കാലും ജീര്‍ണ്ണിച്ച
ഗ്രന്ഥ ശാല.
അതാ അവിടെയൊരു
കോണില്‍,കാറ്റില്‍
ചുരുളുകള്‍ നിവരും
ചുവന്ന ഗ്രന്ഥം.
പിതൃത്വം വീതിച്ചു
രണ്ടായി പകുത്തിരു
താതര് സൃഷ്ടിച്ച
ഗ്രന്ഥ യക്ഷി .
പതിമാര്‍ പലരുണ്ട-
വള്ക്കന്നുമിന്നും
സ്നേഹിതര്‍ പലരും
പനപോലെയുണ്ട്.
മരിച്ചവര്‍ പലരും ചില്ലു
കൂട്ടില്‍ കിടപ്പുണ്ട്
കൈകാലറ്റവര്‍
അതിലേറെയുണ്ട് .
അരവയര്‍ നിറയ്ക്കും
കഞ്ഞിയില്‍ കൈയിട്ട്
ശവ മാടം കെട്ടുവാന്‍
ആളുകള്‍ പലരുണ്ട് .
ആയുധം വാങ്ങുവാന്‍
പിരിവെടുപ്പിവിടുണ്ട്
മണ്ഡപം പണിയാന്‍
സ്ഥലമെടുപ്പുണ്ട് .
ഈ മുഖം കാണാതെ
ഇവളെ അറിയാതെ
ഇവള്‍ക്കായ് അങ്കം
കുറിക്കുന്നവര്‍.
ഹൃദയം ചുരത്തും
ചോരയില്‍ കൈ മുക്കി
ചുവരില്‍ എഴുതുന്ന
നായാട്ടുകാര്‍.
വാക്കത്തി രാകി
മിനുക്കുന്നവര്‍
പൊടി മീശ പോലും
മുളയ്ക്കാത്തവര്‍.
അവരെയോര്ക്കാതിവള്
പേക്കൂത്ത് തുടരട്ടെ
ഈ ആത്മാവിനെയവര്‍
തളയ്ക്കും വരെ.
അല്ലായ്കില് ഇവളെ
ഭസ്മീകരിക്കാന്‍
പാവന ഭാരത
യുവ രക്തമുണ്ട് .
പ്രത്യയ ശാസ്ത്രങ്ങള്‍
പലതുണ്ട് പോലും
അവ്യക്ത ശാസ്ത്രം
സംഹാര ബീജം .
poem by,
Baiju R Nair
[സമര്‍പ്പണം :-പ്രത്യയ ശാസ്ത്രത്തിന്റെ പ്രേതാവേശം ഉണ്ടായ ഒരു തലമുറയ്ക്ക് ]
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 2:23 AM 2 അഭിപ്രായ(ങ്ങള്)
Monday, January 25, 2010
ഇനി വായിക്കാം രാമായണം
ചുവടുകള്‍ പാകിയ മണ്ണേ കലാലയം ,
അമ്മയെന്നാദിമ മന്ത്രമോതിക്കൊണ്ട്
പിച്ചവെച്ചിടറിയ ശൈശവ സ്മൃതികളും,
ചിരിയോടെ ഉടയുന്ന കരിവള തുണ്ടിനെയു -
പാസിക്കാന് മോഹിച്ച കൌമാര കാലവും,
പ്രാരബ്ധ താപത്താല്‍ വിളറിയ മധ്യാഹ്ന
വേനലും, വന്നില്ല കൂട്ടിനെന്തു കൊണ്ടോ
തിമിരാവേശിത നയന തടങ്ങളോ വാര്‍ധക്യ
മൃതിയെ പ്രതീക്ഷിച്ചു നില്ക്കുന്നു ചാരെ,
ഇതാണ് കാലമൊരു നിധിയായ് സൂക്ഷിച്ച
സന്ചാര മാര്‍ഗത്തിന് വിരാമ ബിന്ദു.
കൂട്ടിനായ് വന്നൊരു മണ്പാതയെന്നെ
യാത്രയക്കാനായ് നില്ക്കുന്നു,
പാപമേ പിന്‍വിളി എന്നതോര്ത്തോ
പാവം പതറി തിരിച്ചങ്ങു പോകുന്നു
[kadappad:-punya puranam rama katha,by,V.Madhusoodhanan Nair]
a poem by,Baiju R Nair
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 6:38 AM 1 അഭിപ്രായ(ങ്ങള്)
Sunday, December 27, 2009
ശിവ ഗംഗ ...........
പലപ്പോഴും ഓര്‍മ്മകള്‍ ഇരമ്പിയാര്‍ക്കുന്ന സമുദ്രത്തെ പോലെയാണ് ,വേലിയേറ്റവും ഇറക്കവും ഉണ്ടാകാം ,സമുദ്രം ശാന്തമല്ല ,മനുഷ്യ മനസ്സിന്റെ അപാരമായ നിഗൂഡതകള്‍ പോലെ അവയും പലതും മറച്ചു പിടിക്കുന്നു.പലതും പറഞ്ഞു കാടു കയറണ്ടാ,പിറകിലേയ്ക്ക് ശര വേഗത്തില്‍ പായുന്ന മരങ്ങളെയും അല്പാല്പമായി കാഴ്ചയെ മറച്ചു മാഞ്ഞു പോകുന്ന പര്‍വ്വതങ്ങളെയും മൊട്ട കുന്നുകളെയും നോക്കി തീവണ്ടിയുടെ ജനലരികില്‍ ഇരുന്ന ചില നിമിഷങ്ങളില്‍ മനസ്സ് കെട്ടഴിഞ്ഞ ഒരു യാഗാശ്വമായി പായാന്‍ തുടങ്ങി.പല യാത്രകളും അവളുടെ കണ്ണുകളിലെ കൌതുകത്തിന്റെ അര്‍ഥം തേടിയായിരുന്നു ,മേഞ്ഞു നടക്കുന്ന മനസ്സിന്റെ സമകാലീന ഓര്‍മകളില്‍ പലതിലും അവളുണ്ടാകും ,അവ അവളെ പോലെ ക്ഷണ നേരത്തില്‍ മായുകയും ചെയ്യും ,ഒടുവില്‍ എല്ലാം തീരുമാനിച്ചയിരുന്നു യാത്ര.എല്ലാം തുറന്നു പറയണം ''അത്മാവിലാളുന്നോരഗ്നിയാണോമനേ
അനുരാഗം'' എന്ന് ആരോ പാടിയിട്ടുണ്ടല്ലോ ,നെഞ്ച് ഇടിക്കുന്നത് പടക്കം പൊട്ടുന്നത് പോലെയാണ് ആ നേരങ്ങളില്‍ ,സഹായത്തിനു ചില കൂട്ടുകാരും ,പശ്ചാത്തലത്തില്‍ ലാലേട്ടന് അഭിനയിച്ച ''അഗ്നിദേവന് '' സിനിമയിലെ 'നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞവളെ' എന്ന ഗാനം ,വളരെ വിശദമായ തയ്യാറെടുപ്പുകള്‍ യുദ്ധ തന്ത്ര ഒരുക്കും പോലെയുള്ള മുന്നൊരുക്കങ്ങള്‍ ,എല്ലാം പിഴച്ചു ,വിധി ജനിച്ച മണ്ണില്‍ പ്രതി നായക വേഷം പൂണ്ടു കാത്തിരുന്നത് ആട്ട കലാശമാടുന്ന കത്തി വേഷത്തില്‍ ,വിധി അങ്ങനെയാണ് കഥകളിയും കുച്ചിപുടിയും ഭരത നാട്യവും കളിക്കും ,[തുടരും]
തീവ്രമായ മഴ പലതും ഓര്‍മ്മിപ്പിക്കുന്നു, ആദ്യ താരത്തിന്റെ പേര് ആണ് അവള്‍ക്ക്,''ആദ്യ താരമായ് ആദ്യാനുരാഗമായ്''അവള്,ഒരു വാര്‍ഷികാഘോഷ വേദിയില്‍ അവള് കവിത പാടുന്നത് കേട്ടു,''ശാലിനി'' പ്രണയിനിയുടെ സ്വയം സമര്‍പ്പണത്തിന്റെയും രാഗ ഹര്ഷങ്ങളുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട കവിത,ഒടുവില്‍ പ്രണയാഭ്യര്‍ത്ഥന അവള് നിരസിച്ചപ്പോള്‍ അല്ലെങ്കില്‍ അങ്ങനെ നിരസിച്ചു എന്ന് തോന്നുന്ന ഈ അവസരത്തിലും മനസ്സില്‍ വരുന്നത് ഒരു കവിതയാണ് ,കവി ഉദ്ദേശിച്ച സന്ദര്‍ഭമേ അല്ല ഇതെങ്കിലും
''നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നില്ക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോര്‍ക്കുന്ന
അരച! നിന്നോര്‍മ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?''
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 1:33 AM 0 അഭിപ്രായ(ങ്ങള്)
ലേബലുകള്‍: story
Wednesday, December 2, 2009
നിയോഗം
വന്യ വനാന്തര പുളിനത്
യന്ഞ പുകപരത്തും പര്‍ണ്ണ-
ശാല പേരോ കണ്വാശ്രമം
യാഗ മന്ത്ര ആലാപത്താല്‍ വിലാസ-
മായ ഗാന ജപത്താല്‍
സനാതന നന്മ പുലരും അവിടെ-
യൊരിക്കല്‍ ഉയര്‍ന്നു രോദന ശബ്ദം
മഹാ മുനിവര്യന് പാഞ്ഞു നദീ-
തീരത്തേയ്ക്ക് എന്തെന്നറിയാന്‍
അരയന്നങ്ങള്‍ കൂട്ടം കുടുന്നുണ്ടവിടെ-
അതാ ഒരു ചോരകുഞ്ഞ്
കുഞ്ഞുച്ചതില്‍ കരയുന്നുണ്ടാ-
കരച്ചില് ചിരിയാക്കീടന്‍
പടുപെടുന്നുണ്ടായിരമായിരം
കിളികലെയവിടെ കാണാം
കണ്വ മഹര്‍ഷി കൈകളിലേന്തി -
യവളൊരു മരതക രത്നമത്രേ
ശകുന്തങ്ങള്‍ പരിച്ചരിക്കയലോതീ
നാമം "ശകുന്തള" കുഞ്ഞിന് കാതില്‍.
[സമര്‍പ്പണം :കാളിദാസന് ]
poem by,Baiju R Nair
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 11:54 PM 1 അഭിപ്രായ(ങ്ങള്)
ലേബലുകള്‍: POEM
നിരോധിതം ഈ അശ്വ മേധം
അന്ത്യ വേളയില്‍ അമൃത ധാരയായ്
പിറന്നു വീണോരിതിഹാസം
ആനന്ത മഠത്തില്‍ ഉയര്‍ന്നൊരു ഘോഷം
പാവനമാമാ നവയുഗ ഗീതം
സ്വാമി സത്യാനന്തന്‍ വസിക്കുന്നിടം
സത്യം വജ്ര ശോഭ പരത്തുന്നിടം
സ്വതന്ത്ര ഭാരതം ഉദാത്ത ലക്ഷ്യം
ഗീതാ രഹസ്യം സന്ദേശ മാര്‍ഗം
ആശ്രമ കഥയില്‍ ചാറ്റര്‍ജി ,
പാടീ വന്ദേ മാതരം
ഭാരത വീര്യമതേറ്റു പാടി,
ബോലോ വന്ദേ മാതരം.
മൃത കണ്ഠത്തില് മൃത സഞ്ജീവിനി ,
വന്ദേ ഭാരത മാതരം.
മാമുനി വിതച്ച വിശുദ്ധ ബീജം,
പാരിലോരുജ്ജ്വല ഗര്‍ജന നാദം.
സുര്യനസ്തമിക്കാ സാമ്രാജ്യത്തിനെ-
തിരെ തൊടുത്ത ബ്രഹ്മാസ്ത്രം .
ഭാരതീയന്റെ സ്വത്വ ബോധം ,
നിരോധിതമാമാ രണഭേരി.
കെട്ടഴിച്ച യാഗാശ്വം ,
ബോലോ വന്ദേ മാതരം .
a poem by Baiju R Nair
[സമര്‍പ്പണം :-വന്ദേ മാതരം 1896ല്‍ കോണ്‍ഗ്രസ് അന്ഗീകരിചെന്കിലും അത് കാണുവാന്‍ നില്‍ക്കാതെ രണ്ടു വര്‍ഷം മുന്‍പ് തന്നെ മണ്മറഞ്ഞ ബങ്കിം ചന്ദ്ര ചാറ്റര്‍ജി യ്ക്ക്.''ചിലര്‍ ഫത് വാ ഇറക്കി നിരോധിച്ചത് അങ്ങ് അറിഞ്ഞില്ലല്ലോ അങ്ങെത്ര ഭാഗ്യവാന് .ശതകോടിയുണ്ട് കൂടെ ,അല്ലെങ്കിലും ഓലപാമ്പിനെ കണ്ടു പേടിച്ചിട്ടില്ല ചാറ്റര്‍ജി .ഇനിയും ഇടി നാദമായി മുഴങ്ങും ''വന്ദേ മാതരം '']
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 11:53 PM 0 അഭിപ്രായ(ങ്ങള്)





