ശിവ ഗംഗ ......തീവ്രമായ മഴ പലതും ഓര്‍മിപ്പിക്കുന്നു
പലപ്പോഴും ഓര്‍മ്മകള്‍ ഇരമ്പിയാര്‍ക്കുന്ന സമുദ്രത്തെ പോലെയാണ് ,വേലിയേറ്റവും ഇറക്കവും ഉണ്ടാകാം ,സമുദ്രം ശാന്തമല്ല ,മനുഷ്യ മനസ്സിന്റെ അപാരമായ നിഗൂഡതകള്‍ പോലെ അവയും പലതും മറച്ചു പിടിക്കുന്നു.പലതും പറഞ്ഞു കാടു കയറണ്ടാ,പിറകിലേയ്ക്ക് ശര വേഗത്തില്‍ പായുന്ന മരങ്ങളെയും അല്പാല്പമായി കാഴ്ചയെ മറച്ചു മാഞ്ഞു പോകുന്ന പര്‍വ്വതങ്ങളെയും മൊട്ട കുന്നുകളെയും നോക്കി തീവണ്ടിയുടെ ജനലരികില്‍ ഇരുന്ന ചില നിമിഷങ്ങളില്‍ മനസ്സ് കെട്ടഴിഞ്ഞ ഒരു യാഗാശ്വമായി പായാന്‍ തുടങ്ങി.പല യാത്രകളും അവളുടെ കണ്ണുകളിലെ കൌതുകത്തിന്റെ അര്‍ഥം തേടിയായിരുന്നു ,മേഞ്ഞു നടക്കുന്ന മനസ്സിന്റെ സമകാലീന ഓര്‍മകളില്‍ പലതിലും അവളുണ്ടാകും ,അവ അവളെ പോലെ ക്ഷണ നേരത്തില്‍ മായുകയും ചെയ്യും ,ഒടുവില്‍ എല്ലാം തീരുമാനിച്ചയിരുന്നു യാത്ര.എല്ലാം തുറന്നു പറയണം ''അത്മാവിലാളുന്നോരഗ്നിയാണോമനേ
അനുരാഗം'' എന്ന് ആരോ പാടിയിട്ടുണ്ടല്ലോ ,നെഞ്ച് ഇടിക്കുന്നത് പടക്കം പൊട്ടുന്നത് പോലെയാണ് ആ നേരങ്ങളില്‍ ,സഹായത്തിനു ചില കൂട്ടുകാരും ,പശ്ചാത്തലത്തില്‍ ലാലേട്ടന്‍ അഭിനയിച്ച ''അഗ്നിദേവന്‍ '' സിനിമയിലെ 'നിലാവിന്‍റെ നീല ഭസ്മ കുറി അണിഞ്ഞവളെ' എന്ന ഗാനം ,വളരെ വിശദമായ തയ്യാറെടുപ്പുകള്‍ യുദ്ധ തന്ത്ര ഒരുക്കും പോലെയുള്ള മുന്നൊരുക്കങ്ങള്‍ ,എല്ലാം പിഴച്ചു ,വിധി ജനിച്ച മണ്ണില്‍ പ്രതി നായക വേഷം പൂണ്ടു കാത്തിരുന്നത് ആട്ട കലാശമാടുന്ന കത്തി വേഷത്തില്‍ ,വിധി അങ്ങനെയാണ് കഥകളിയും കുച്ചിപുടിയും ഭരത നാട്യവും കളിക്കും ,[തുടരും]
വിനോദ് ഗാംഗുലി,അരണ്ട വെളിച്ചത്തില്‍ അയാള്‍ പുഴ കടന്നു മരങ്ങള്‍ക്കിടയിലൂടെ നടന്നടുക്കുകയായിരുന്നു, രാവിന്റെ കനത്ത ഏകാന്തതകളില്‍, നഷ്ട പ്രണയം,മേലങ്കിയായി അണിയിച്ച നിരാശ ബാധിച്ച മനസ്സ് ,ലഹരി തേടി ചൂട് ചാരായം മണക്കുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ക്കിടയിലൂടെ ശരീരത്തെ മുന്നോട്ടു നയിച്ച കാലം ,ഒരു പൂര്‍വ കാല സുഹൃത്തിനെ കണ്ട സന്തോഷമായിരുന്നില്ല മനസ്സില്‍ ,അസ്വസ്ഥത,ഭ്രാന്തമായ അസ്വസ്ഥത ,ചീറിയടിക്കുന്ന കാറ്റില്‍ ശ്വസിച്ചത് കരിമ്പിന്‍ പൂക്കളുടെ മണമല്ല,ആരുടെയോ ശവത്തിന്റെ തലയ്ക്കല്‍ പുകയുന്ന കുന്തിരിക്കത്തിന്റെ ഗന്ധം.വിനോദ് ഗാംഗുലിയെ നിങ്ങള്‍ അറിയില്ല എനിക്ക് നന്നായി അറിയാമെങ്കിലും.എട്ടു കണ്ടത്തിലെ ചെളിയില്‍ ഐ പി എല്‍ കളിക്കുന്ന പീക്കിരി പിള്ളേര്‍ ഒരു ദശകത്തിനു മുന്‍പ് മെലിഞ്ഞു നീണ്ട ഒരു പതിനെട്ടു കാരന് ചാര്‍ത്തി കൊടുത്ത പേരാണ് ഗാംഗുലി,ഒരു പക്ഷെ എന്‍റെ അസൂയ ആയിരിക്കും ഇതെന്നെ കൊണ്ട് പറയിച്ചത് ,പക്ഷെ പഴയതെല്ലാം വെറും ഓര്‍മ്മ ,ഇന്നയാള്‍ അകെ മാറിയിരിക്കുന്നു,കാണാന്‍ പാടില്ലാത്ത പല സാഹചര്യങ്ങളിലും ഞാനയാളെ കണ്ടിട്ടുണ്ട് ,നല്ല മഴക്കാരുള്ള മാനം,മിന്നല്‍ പിണറുകള്‍ ഇടയ്ക്കിടെ നടുക്കുന്നുണ്ട്,അയാള്‍ എന്തിനു വന്നുവെന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടക്കുകയാണ് ,മനസ്സില്‍ ഒരു പ്രതീക്ഷയുടെ പുല്‍നാമ്പ് വിരിഞ്ഞിരിക്കുന്നു ,ഇല്ല വിധി എല്ലാം കവര്ന്നെടുക്കില്ല എന്നില്‍ നിന്നും ,നഷ്ട മുദ്രയുടെ തിരു ശേഷിപ്പുകള്‍ വീണ്ടും മനസിലേയ്ക്ക് ശാന്തി മന്ത്ര ജപ വിന്യാസത്തോടെ ആവാഹിക്കപ്പെടുകയാണ് ,ഒരു കറുത്ത കാട്ടു പട്ടി മുരള്‍ച്ചയോടെ എനിക്ക് വഴി കാട്ടിയെന്നവണ്ണം മുന്നില്‍ നടക്കുന്നു ,അവന്റെ പിറകെ നടന്നാല്‍ ഈറക്കടവ് കടക്കാം,അവിടെ നിന്നും കടപുഴകിയ മഹാഗണി കടന്നു വീണ്ടും ഞാന്‍ തനിയെ വീട്ടിലേക്ക്[തുടരും]
തീവ്രമായ മഴ പലതും ഓര്‍മ്മിപ്പിക്കുന്നു, ആദ്യ താരത്തിന്റെ പേര് ആണ് അവള്‍ക്ക്,''ആദ്യ താരമായ് ആദ്യാനുരാഗമായ്''അവള്‍,ഒരു വാര്‍ഷികാഘോഷ വേദിയില്‍ അവള്‍ കവിത പാടുന്നത് കേട്ടു,''ശാലിനി'' പ്രണയിനിയുടെ സ്വയം സമര്‍പ്പണത്തിന്റെയും രാഗ ഹര്ഷങ്ങളുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട കവിത,ഒടുവില്‍ പ്രണയാഭ്യര്‍ത്ഥന അവള്‍ നിരസിച്ചപ്പോള്‍ അല്ലെങ്കില്‍ അങ്ങനെ നിരസിച്ചു എന്ന് തോന്നുന്ന ഈ അവസരത്തിലും മനസ്സില്‍ വരുന്നത് ഒരു കവിതയാണ് ,കവി ഉദ്ദേശിച്ച സന്ദര്ഭമേ അല്ല ഇതെങ്കിലും
''നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നില്‍ക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോര്‍ക്കുന്ന
തീവ്രമായ മഴ പലതും ഓര്‍മ്മിപ്പിക്കുന്നു, ആദ്യ താരത്തിന്റെ പേര് ആണ് അവള്‍ക്ക്,''ആദ്യ താരമായ് ആദ്യാനുരാഗമായ്''അവള്‍,ഒരു വാര്‍ഷികാഘോഷ വേദിയില്‍ അവള്‍ കവിത പാടുന്നത് കേട്ടു,''ശാലിനി'' പ്രണയിനിയുടെ സ്വയം സമര്‍പ്പണത്തിന്റെയും രാഗ ഹര്ഷങ്ങളുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട കവിത,ഒടുവില്‍ പ്രണയാഭ്യര്‍ത്ഥന അവള്‍ നിരസിച്ചപ്പോള്‍ അല്ലെങ്കില്‍ അങ്ങനെ നിരസിച്ചു എന്ന് തോന്നുന്ന ഈ അവസരത്തിലും മനസ്സില്‍ വരുന്നത് ഒരു കവിതയാണ് ,കവി ഉദ്ദേശിച്ച സന്ദര്ഭമേ അല്ല ഇതെങ്കിലും
''നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നില്‍ക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോര്‍ക്കുന്ന
മുന്‍ പരിചയങ്ങളാണല്ലേ..?
അരച! നിന്നോര്‍മ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?''
പ്രതി നായകന്‍ ഒരു ബിംബമാണ്,എന്നെ സംബന്ധിച്ചിടത്തോളം അത് അവനാണ് ,അവന്‍ ഒരു കലാകാരനാണ് നാട്യ ശാസ്ത്രം അറിയുന്നവന്‍ പലര്‍ക്കും അവന്‍ നായകനായിരിക്കും,ദേഷ്യവും സങ്കടവും മനസിനെ ഉണര്‍ത്തുന്നു ,അവന്‍ ആരായാലെന്ത് ,ഒറ്റ നോട്ടം കൊണ്ട് കുണ്ടലിനിയില്‍ സഹസ്രാര പത്മം ഒന്നും വിരിയിക്കാന്‍ പറ്റില്ലല്ലോ ,ഞാന്‍ നൃത്തം പഠിച്ചിട്ടില്ല,സംഗീതവും പക്ഷെ എന്ന് വെച്ച എനിക്കൊരു പെണ്ണിനെ സ്നേഹിച്ചു കൂടെ,അതെ നിമിഷം ആത്മ വിശ്വാസം തകര്ന്നടിയുകയാണ്,പെണ്ണിന്റെ മനസ്സ് എങ്ങോട്ടും ചായാം അതവളുടെ അല്ല അവളുടെ പ്രായത്തിന്റെ കുഴപ്പമാണ്,ഒരുമിച്ചു പഠിക്കുന്നവര്‍ സുഹൃത്തുകള്‍ അത്ര മാത്രമേ ഉള്ളു എങ്കില്‍,അങ്ങനെ സമാധാനിച്ചു കിടക്കുമ്പോള്‍ കരിമ്പിന്‍ കാടിന്റെ മറവു പറ്റി നീങ്ങുന്ന വിനോദ് ഗാംഗുലിയെ പറ്റിയുള്ള ഓര്‍മ്മ വീണ്ടും എന്റെ ഉറക്കം കവര്‍ന്നു തുടങ്ങി .ഒരു ചാക്കാലയുടെ ഓര്‍മ്മയാണ് അയാള്‍ എനിക്ക് ,അച്ഛന്‍ കോവിലാറിന്റെ ചുഴികള്‍ അവനെക്കാള്‍ നന്നായി എനിക്കറിയാം,അതെനിക്കറിയാം എന്ന് അവനും അറിയാം,വലം കൈയില്‍ ജപിച്ചു കെട്ടിയ കറുത്ത ചരട് അറുവലകളില്‍ നിന്നും അവനെ കാക്കുമെന്നവന്‍ വിശ്വസിക്കുന്നു ,ചാത്തന്‍മാരാണ് ചുറ്റിലും,ചില്ലുടക്കുന്ന ചാത്തനേറുകള്‍ വരും,ആളെ നോക്കി സമയം കളയണ്ട എല്ലാം ഒരു മായയാണെന്ന് കരുതുക ,ഒരു കാര്യമുണ്ടെങ്കില്‍ കാരണവും കാണും,മഴ കനക്കുകയാണ് കണ്ണുകള്‍ പതിയെ അടയുന്നു ,സ്വപ്നങ്ങളില്‍ അവള്‍ മാത്രം പൊന്നിന്‍ കൊടിമര മുകളില്‍ ശബളിത സന്ന്വോജ്വലമൊരു കൊടിപാറും പോലെ[തുടരും]അരച! നിന്നോര്‍മ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?''
