BLOGGER TEMPLATES AND TWITTER BACKGROUNDS

ഇനി എന്ത് എന്നറിയാതെ നില്‍ക്കുമ്പോള്‍ ഇതെഴുതുന്നു,ഒരു വഴി തെളിഞ്ഞു കിട്ടുമ്പോള്‍ ഓര്‍ക്കാന്‍

ഉടഞ്ഞ വിഗ്രഹങ്ങള്‍ ,ഉറഞ്ഞ
യാഥാര്‍ത്ഥ്യങ്ങള്‍
വിഷലിപ്തമാം ലിപികള്‍ ആവേശിച്ച
ഭൂതകാലം...

Monday, January 25, 2010

ഇനി വായിക്കാം രാമായണം


ഇന്നലയിലീ വഴിത്താരകളിലായിരം
ചുവടുകള്‍ പാകിയ മണ്ണേ കലാലയം ,
അമ്മയെന്നാദിമ മന്ത്രമോതിക്കൊണ്ട്
പിച്ചവെച്ചിടറിയ ശൈശവ സ്മൃതികളും,
ചിരിയോടെ ഉടയുന്ന കരിവള തുണ്ടിനെയു -
പാസിക്കാന്‍ മോഹിച്ച കൌമാര കാലവും,
പ്രാരബ്ധ താപത്താല്‍ വിളറിയ മധ്യാഹ്ന
വേനലും, വന്നില്ല കൂട്ടിനെന്തു കൊണ്ടോ
തിമിരാവേശിത നയന തടങ്ങളോ വാര്‍ധക്യ
മൃതിയെ പ്രതീക്ഷിച്ചു നില്‍ക്കുന്നു ചാരെ,
ഇതാണ് കാലമൊരു നിധിയായ്‌ സൂക്ഷിച്ച
സന്ചാര മാര്‍ഗത്തിന്‍ വിരാമ ബിന്ദു.
കൂട്ടിനായ്  വന്നൊരു മണ്‍പാതയെന്നെ
യാത്രയക്കാനായ് നില്‍ക്കുന്നു,
പാപമേ പിന്‍വിളി എന്നതോര്‍ത്തോ
പാവം പതറി തിരിച്ചങ്ങു പോകുന്നു
[kadappad:-punya puranam rama katha,by,V.Madhusoodhanan Nair]
a poem by,Baiju R Nair

1 അഭിപ്രായ(ങ്ങള്‍):

PAPPACHI said...

da biju ithu nghana sreeraj (jabbar)
neee ithevideyaaa