അരികിലായ് ആല്‍മര
കൊമ്പിലെങ്ങോ
മൂങ്ങ,മൂളാന്‍
തുടങ്ങുന്ന നേരം.
കാണാം മിന്നല്‍
തിളക്കത്തില്‍,മുന്നില്‍
മുക്കാലും ജീര്‍ണ്ണിച്ച
ഗ്രന്ഥ ശാല.
അതാ അവിടെയൊരു
കോണില്‍,കാറ്റില്‍
ചുരുളുകള്‍ നിവരും
ചുവന്ന ഗ്രന്ഥം.
പിതൃത്വം വീതിച്ചു
രണ്ടായി പകുത്തിരു
താതര്‍ സൃഷ്ടിച്ച
ഗ്രന്ഥ യക്ഷി .
പതിമാര്‍ പലരുണ്ട-
വള്‍ക്കന്നുമിന്നും
സ്നേഹിതര്‍ പലരും
പനപോലെയുണ്ട്.
മരിച്ചവര്‍ പലരും ചില്ലു
കൂട്ടില്‍ കിടപ്പുണ്ട്
കൈകാലറ്റവര്‍
അതിലേറെയുണ്ട് .
അരവയര്‍ നിറയ്ക്കും
കഞ്ഞിയില്‍ കൈയിട്ട്
ശവ മാടം കെട്ടുവാന്‍
ആളുകള്‍ പലരുണ്ട് .
ആയുധം വാങ്ങുവാന്‍
പിരിവെടുപ്പിവിടുണ്ട്
മണ്ഡപം പണിയാന്‍
സ്ഥലമെടുപ്പുണ്ട് .
ഈ മുഖം കാണാതെ
ഇവളെ അറിയാതെ
ഇവള്‍ക്കായ് അങ്കം
കുറിക്കുന്നവര്‍.
ഹൃദയം ചുരത്തും
ചോരയില്‍ കൈ മുക്കി
ചുവരില്‍ എഴുതുന്ന
നായാട്ടുകാര്‍.
വാക്കത്തി രാകി
മിനുക്കുന്നവര്‍
പൊടി മീശ പോലും
മുളയ്ക്കാത്തവര്‍.
അവരെയോര്‍ക്കാതിവള്‍
പേക്കൂത്ത് തുടരട്ടെ
ഈ ആത്മാവിനെയവര്‍
തളയ്ക്കും വരെ.
അല്ലായ്കില്‍ ഇവളെ
ഭസ്മീകരിക്കാന്‍
പാവന ഭാരത
യുവ രക്തമുണ്ട് .
പ്രത്യയ ശാസ്ത്രങ്ങള്‍
പലതുണ്ട് പോലും
അവ്യക്ത ശാസ്ത്രം
സംഹാര ബീജം .
poem by,
Baiju R Nair
[സമര്‍പ്പണം :-പ്രത്യയ ശാസ്ത്രത്തിന്റെ പ്രേതാവേശം ഉണ്ടായ ഒരു തലമുറയ്ക്ക് ]
Monday, March 8, 2010
Subscribe to:
Post Comments (Atom)
2 അഭിപ്രായ(ങ്ങള്‍):
കമ്മ്യൂണിസ്റ്റ്കാര് പിള്ളാര് ഇപ്പോ വരും.........നില്‍ക്കണ്ട ഓടിക്കോ........ഞാന്‍ ഓടി...:)
hihi athangu malankara palliyil paranjal mathi
Post a Comment