BLOGGER TEMPLATES AND TWITTER BACKGROUNDS

ഇനി എന്ത് എന്നറിയാതെ നില്‍ക്കുമ്പോള്‍ ഇതെഴുതുന്നു,ഒരു വഴി തെളിഞ്ഞു കിട്ടുമ്പോള്‍ ഓര്‍ക്കാന്‍

ഉടഞ്ഞ വിഗ്രഹങ്ങള്‍ ,ഉറഞ്ഞ
യാഥാര്‍ത്ഥ്യങ്ങള്‍
വിഷലിപ്തമാം ലിപികള്‍ ആവേശിച്ച
ഭൂതകാലം...

Wednesday, December 2, 2009

നിയോഗം


തമാസ നദിയുടെ തീരത്ത്
വന്യ വനാന്തര പുളിനത്
യന്ഞ പുകപരത്തും പര്‍ണ്ണ-
ശാല പേരോ കണ്വാശ്രമം
യാഗ മന്ത്ര ആലാപത്താല്‍ വിലാസ-
മായ ഗാന ജപത്താല്‍
സനാതന നന്മ പുലരും അവിടെ-
യൊരിക്കല്‍ ഉയര്‍ന്നു രോദന ശബ്ദം
മഹാ മുനിവര്യന്‍ പാഞ്ഞു നദീ-
തീരത്തേയ്ക്ക് എന്തെന്നറിയാന്‍
അരയന്നങ്ങള്‍ കൂട്ടം കുടുന്നുണ്ടവിടെ-
അതാ ഒരു ചോരകുഞ്ഞ്
കുഞ്ഞുച്ചതില്‍ കരയുന്നുണ്ടാ-
കരച്ചില്‍ ചിരിയാക്കീടന്‍
പടുപെടുന്നുണ്ടായിരമായിരം
കിളികലെയവിടെ കാണാം
കണ്വ മഹര്‍ഷി കൈകളിലേന്തി -
യവളൊരു മരതക രത്നമത്രേ
ശകുന്തങ്ങള്‍ പരിച്ചരിക്കയലോതീ
നാമം "ശകുന്തള" കുഞ്ഞിന്‍ കാതില്‍.
[സമര്‍പ്പണം :കാളിദാസന് ]
poem by,Baiju R Nair

നിരോധിതം ഈ അശ്വ മേധം

അന്ത്യ വേളയില്‍ അമൃത ധാരയായ്
പിറന്നു വീണോരിതിഹാസം
ആനന്ത മഠത്തില്‍ ഉയര്‍ന്നൊരു ഘോഷം
പാവനമാമാ നവയുഗ ഗീതം
സ്വാമി സത്യാനന്തന്‍ വസിക്കുന്നിടം
സത്യം വജ്ര ശോഭ പരത്തുന്നിടം
സ്വതന്ത്ര ഭാരതം ഉദാത്ത ലക്‌ഷ്യം
ഗീതാ രഹസ്യം സന്ദേശ മാര്‍ഗം
ആശ്രമ കഥയില്‍ ചാറ്റര്‍ജി ,
പാടീ വന്ദേ മാതരം
ഭാരത വീര്യമതേറ്റു പാടി,
ബോലോ വന്ദേ മാതരം.
മൃത കണ്ഠത്തില്‍ മൃത സഞ്ജീവിനി ,
വന്ദേ ഭാരത മാതരം.
മാമുനി വിതച്ച വിശുദ്ധ ബീജം,
പാരിലോരുജ്ജ്വല ഗര്‍ജന നാദം.
സുര്യനസ്തമിക്കാ സാമ്രാജ്യത്തിനെ-
തിരെ തൊടുത്ത ബ്രഹ്മാസ്ത്രം .
ഭാരതീയന്‍റെ സ്വത്വ ബോധം ,
നിരോധിതമാമാ രണഭേരി.
കെട്ടഴിച്ച യാഗാശ്വം ,
ബോലോ വന്ദേ മാതരം .
a poem by Baiju R Nair
[സമര്‍പ്പണം :-വന്ദേ മാതരം 1896ല്‍ കോണ്‍ഗ്രസ്‌ അന്ഗീകരിചെന്കിലും അത് കാണുവാന്‍ നില്‍ക്കാതെ രണ്ടു വര്ഷം മുന്‍പ് തന്നെ മണ്മറഞ്ഞ ബങ്കിം ചന്ദ്ര ചാറ്റര്‍ജി യ്ക്ക്.''ചിലര്‍ ഫത് വാ ഇറക്കി നിരോധിച്ചത് അങ്ങ് അറിഞ്ഞില്ലല്ലോ അങ്ങെത്ര ഭാഗ്യവാന്‍ .ശതകോടിയുണ്ട് കൂടെ ,അല്ലെങ്കിലും ഓലപാമ്പിനെ കണ്ടു പേടിച്ചിട്ടില്ല ചാറ്റര്‍ജി .ഇനിയും ഇടി നാദമായി മുഴങ്ങും ''വന്ദേ മാതരം '']

''ജാതക ദോഷം''

ഉടഞ്ഞ വിഗ്രഹങ്ങള്‍ ,ഉറഞ്ഞ
യാഥാര്‍ത്ഥ്യങ്ങള്‍
വിഷലിപ്തമാം ലിപികള്‍ ആവേശിച്ച
ഭൂതകാലം
ശരീരത്തില്‍ കൊളുത്തുകള്‍ കൊരുക്കും
ഗരുഡന്‍ തൂക്കം
ചീന്തും ചോരയില്‍ അഭിക്ഷിപ്തമാം
യൌവന കാല്പനികത
ചുടലയില്‍ തലയോട്ടി ചിതറുന്ന
ഉപമകള്‍
ചാവ് മണം തേടുന്ന
നിശാ നടനങ്ങള്‍
നിന്ദ, നിശ്വാസം പൊഴിക്കും
രക്ത ബന്ധങ്ങള്‍
കല്‍ക്കണ്ട പാടങ്ങളിന്നെന്‍ പ്രതീക്ഷ
ഇന്നലകളെ പോല്‍
[a poem by,BAIJU R NAIR.]

ഇതീ മണ്ണിന്‍ ജാതകം



ഭരതാ കൈയെല്‍ക്കുക നീ-
ഈ രാമരാജ്യം
നിന്നമ്മഹൃദയം
മുറിച്ചേകിയ
രാമനില്ലാ രാമരാജ്യം
ഇന്നുമാകഥകള്‍ പാടുന്നു
തുഞ്ചന്‍ പറമ്പിലെ
പഴയ നാടന്‍ ചെങ്കല്‍ ചുവരുകള്‍,
വീരേതിഹാസങ്ങള്‍,
ശാസനങ്ങള്‍ക്ക്
കീഴ്പെടും ഉറവകളില്‍
തെളിയുന്നു നീ നിന്‍
സോദര സ്നേഹത്താല്‍
മെതിയടി പൂജിച്ച,
രാജസൂയ യന്ജങ്ങള്‍
സൂര്യ ശോഭ വിതറിയ,
അശ്വ മേദങ്ങള്‍ ഉയിരില്‍
തീ വാരി നിറച്ച,
മരതക രത്നങ്ങള്‍
പുളകം പൊഴിക്കുന്ന,
അയോധ്യതന്‍ രാജസിംഹാസനം
മുഴങ്ങുന്നു ആ കിളി തന്‍
കൊന്ചല് ഇന്നീ മണ്ണിലെ
വഴി മാറിയോഴുകും
പുഴതന്‍ തീരങ്ങളില്‍ ,
കറുപ്പിന്‍ ലഹരികള്‍ പുകയുന്ന
നാട്ടുകൂട്ടങ്ങളില്‍,
കര്‍ക്കടകം പേമാരി പൊഴിക്കും
പുലര്‍ വേളകളില്‍ ,
മണ്ണിന്‍ താപമടക്കും നാടന്‍
വഴിയമ്പലങ്ങളില്‍ ,
ജീവാത്മാവുപേക്ഷിച്ച ശരീരമവ-
ശേക്ഷിക്കുന്ന ഉമ്മറത്തിണ്ണയില്‍ ,
ബാബറി മസ്ജിദ് മണ്ണടിഞ്ഞ
കരിദിന അനുസ്മരണങ്ങളില്‍,
ഭരതാ നീ ഓര്‍ക്കുക ഇതേട്ടന്‍
നിനക്കേകിയ രാമരാജ്യം
ഇതുനിന്നമ്മ നിനക്കേകിയ
വെറും ഭിക്ഷയല്ല-
പരി പാവനമാമൊരു
കല്പനതന്‍ നിമിത്തം.
അയോധ്യതന്‍ സാരഥ്യം
ഭരതനൊരു മുള്‍
കിരീടമായിരുന്നെങ്കിലും
തപസ്വി തന്‍ ഹൃസ്വ-
ജീവിതമേ തപോ മയം.
ആര്‍ഷ യോഗി ജന്മങ്ങള്‍
ചരിത്രമായതും ,കാലം
മണ്ണില്‍ ഇരുട്ടായി പരന്നതും,
കാളകുടം കലര്‍ന്ന് അഴലാഴി
കറുത്തതും,ധര്‍മ യുദ്ധങ്ങളില്‍
തീ മഴ പെയ്തതും,
അന്ധകാരം വെള്ളി വെളിച്ചത്തെ
വിഴുങ്ങിയതും,
ഒരു ചിലങ്ക തന്‍
ചിന്ച്ചില്ല നാധമായ്
കാലന്‍ ഇവിടെ വിഹരിച്ചതും
അഗ്നി പുഷ്പങ്ങളില്‍
പുഴുക്കള്‍ വിടര്‍ന്നതും
ഒരു പുഴുക്കുത്തായി
സത്യത്തിന്‍,വിരി മാറു-
തുളച്ചതും ഏതോ നിയോഗം.
കാലചക്രത്തിന്‍ കറക്കതിലിനിയൊരു-
നവ സൂര്യോധയമുണ്ടോ
മാതൃ ഹൃദയങ്ങള്‍ നുറുങ്ങാ-
തിനിയിവിടെ അസ്തമയങ്ങളുണ്ടോ.
[a poem by,Baiju R Nair]
സമര്‍പ്പണം:ഈശ്വരന്