
ഭരതാ കൈയെല്‍ക്കുക നീ-
ഈ രാമരാജ്യം
നിന്നമ്മഹൃദയം
മുറിച്ചേകിയ
രാമനില്ലാ രാമരാജ്യം
ഇന്നുമാകഥകള്‍ പാടുന്നു
തുഞ്ചന്‍ പറമ്പിലെ
പഴയ നാടന്‍ ചെങ്കല്‍ ചുവരുകള്‍,
വീരേതിഹാസങ്ങള്‍,
ശാസനങ്ങള്‍ക്ക്
കീഴ്പെടും ഉറവകളില്‍
തെളിയുന്നു നീ നിന്‍
സോദര സ്നേഹത്താല്‍
മെതിയടി പൂജിച്ച,
രാജസൂയ യന്ജങ്ങള്‍
സൂര്യ ശോഭ വിതറിയ,
അശ്വ മേദങ്ങള്‍ ഉയിരില്‍
തീ വാരി നിറച്ച,
മരതക രത്നങ്ങള്‍
പുളകം പൊഴിക്കുന്ന,
അയോധ്യതന്‍ രാജസിംഹാസനം
മുഴങ്ങുന്നു ആ കിളി തന്‍
കൊന്ചല് ഇന്നീ മണ്ണിലെ
വഴി മാറിയോഴുകും
പുഴതന്‍ തീരങ്ങളില്‍ ,
കറുപ്പിന്‍ ലഹരികള്‍ പുകയുന്ന
നാട്ടുകൂട്ടങ്ങളില്‍,
കര്‍ക്കടകം പേമാരി പൊഴിക്കും
പുലര്‍ വേളകളില്‍ ,
മണ്ണിന്‍ താപമടക്കും നാടന്‍
വഴിയമ്പലങ്ങളില്‍ ,
ജീവാത്മാവുപേക്ഷിച്ച ശരീരമവ-
ശേക്ഷിക്കുന്ന ഉമ്മറത്തിണ്ണയില്‍ ,
ബാബറി മസ്ജിദ് മണ്ണടിഞ്ഞ
കരിദിന അനുസ്മരണങ്ങളില്‍,
ഭരതാ നീ ഓര്‍ക്കുക ഇതേട്ടന്‍
നിനക്കേകിയ രാമരാജ്യം
ഇതുനിന്നമ്മ നിനക്കേകിയ
വെറും ഭിക്ഷയല്ല-
പരി പാവനമാമൊരു
കല്പനതന്‍ നിമിത്തം.
അയോധ്യതന്‍ സാരഥ്യം
ഭരതനൊരു മുള്‍
കിരീടമായിരുന്നെങ്കിലും
തപസ്വി തന്‍ ഹൃസ്വ-
ജീവിതമേ തപോ മയം.
ആര്‍ഷ യോഗി ജന്മങ്ങള്‍
ചരിത്രമായതും ,കാലം
മണ്ണില്‍ ഇരുട്ടായി പരന്നതും,
കാളകുടം കലര്‍ന്ന് അഴലാഴി
കറുത്തതും,ധര്‍മ യുദ്ധങ്ങളില്‍
തീ മഴ പെയ്തതും,
അന്ധകാരം വെള്ളി വെളിച്ചത്തെ
വിഴുങ്ങിയതും,
ഒരു ചിലങ്ക തന്‍
ചിന്ച്ചില്ല നാധമായ്
കാലന്‍ ഇവിടെ വിഹരിച്ചതും
അഗ്നി പുഷ്പങ്ങളില്‍
പുഴുക്കള്‍ വിടര്‍ന്നതും
ഒരു പുഴുക്കുത്തായി
സത്യത്തിന്‍,വിരി മാറു-
തുളച്ചതും ഏതോ നിയോഗം.
കാലചക്രത്തിന്‍ കറക്കതിലിനിയൊരു-
നവ സൂര്യോധയമുണ്ടോ
മാതൃ ഹൃദയങ്ങള്‍ നുറുങ്ങാ-
തിനിയിവിടെ അസ്തമയങ്ങളുണ്ടോ.
[a poem by,Baiju R Nair]
സമര്‍പ്പണം:ഈശ്വരന്
Wednesday, December 2, 2009
ഇതീ മണ്ണിന്‍ ജാതകം
പോസ്റ്റ് ചെയ്തത് ആറാമിന്ദ്രിയം ല്‍ 11:45 PM
Subscribe to:
Post Comments (Atom)
0 അഭിപ്രായ(ങ്ങള്‍):
Post a Comment